Out beyond ideas of wrongdoing and right-doing,
there is a field. I'll meet you there.
When the soul lies down in that grass,
the world is too full to talk about.
Ideas, language, even the phrase "each other" doesn't make any sense.

- Rumi


Monday, February 13, 2012

ഉച്ച


അന്ന് മഴ പെയ്തില്ല. ആയിടെയ്ക്ക് ദിവസവും ഉച്ച കഴിഞ്ഞു മഴ പെയ്യുക പതിവായിരുന്നു. അന്ന് മാത്രം പെയ്തില്ല.

അമ്മു പതിവ് പോലെ ഗ്രാമൊഫോന്‍ പതിയെ പാടുന്നതും കേട്ട് ജനാലയ്ക്ക് അടുത്ത് ചാരുകസേരയില്‍ കണ്ണടച് ഇരുന്നു. കുഞ്ഞ് ഉറങ്ങികിടക്കുന്നു. വേലക്കാരിയും മെല്ലെ മയങ്ങി തുടങ്ങി. ആ വലിയ വീടിന്റെ ഉള്ളില്‍ കണ്ണുമടച് അവള്‍ മാത്രം ഉണര്‍നിരുന്നു. ഉച്ചയുടെ നിശ്ചലമായ നിശബ്ദടയില്‍ ഗ്രാമൊഫോനിന്റെ ശബ്ദം മാത്രം.

അത് പാടി , " കവിളത്തെ കണ്ണീര്‍ കണ്ടു മണിമുത്ത് ആണെന്ന് കരുതി വിലപേശാന്‍ ഓടിയെത്തിയ വഴിയാത്രക്കാരാ  ...."

ആ പാട്ടിനു അവളുടെ ഉള്ളിലെ ഒരിക്കലും പാടാത്ത പാട്ടിന്റെ ഈണം ആണെന്ന് അമ്മുവിന് അപ്പോള്‍ തോന്നി.ആദ്യമായി അന്ന് രാത്രി വിളക്കിന്റെ വെളിച്ചത്തില്‍ ഇരുന്നു എഴുതിയ കവിത രവിയെ വായിച്ചു കേള്പിച്ചപ്പോള്‍ അവള്‍ കരഞ്ഞിരുന്നു. പിന്നീടു അച്ഛന്‍ അവളെ വീടിനുള്ളില്‍ പൂട്ടിയിട്ടപോഴും അവള്‍ കരഞ്ഞിരുന്നു.
ഈ വലിയ വീട്ടില്‍ ആദ്യമായി വന്നു കയറിയ ദിവസവും അമ്മു കരഞ്ഞിരുന്നു. കുഞ്ഞിനെ ആദ്യമായി കയ്യില്‍ എടുത്തപോ അമ്മു കരഞ്ഞിരുന്നു. ഒറ്റയ്കാകുന്ന   ഉച്ച നേരങ്ങളില്‍ മഴ നോക്കി ഇരികുമ്പോഴും അമ്മു കരയാരുണ്ടായിരുന്നു.
രവിയെ ഓര്‍ത്ത് ചിലപ്പൊ അവള്‍ക് ദേഷ്യം വരാറുണ്ടായിരുന്നു. രണ്ടു ദിവസം മുന്പ് രാത്രി ഉണര്‍ന്നു കിടക്കുമ്പോഴാണ്   അമ്മുവിന് രവിയോട് ആദ്യമായി അടക്കാന്‍ ആവാത്ത ദേഷ്യം തോന്നിയത്. അന്ന് വൈകുന്നേരം മഴയത്ത രവിയെ വായിച്ചു കേള്‍പിച്ച കവിത അവള്‍ക്  ഇപ്പോള്‍ ഓര്‍മ  ഇല്ലായിരുന്നു. പിന്നീട് അമ്മു കവിത എഴുതിയില്ല. ഒരിക്കലും.
ഇപ്പോള്‍,ചാരുകസേരയില്‍ കണ്ണടച് ഇരിക്കുമ്പോഴും അമ്മുവിന് ദേഷ്യം വന്നു. എഴുതാന്‍ പറ്റാതെ പോയ കവിതകളെ ഓര്‍ത്തു അവളെ കരയാന്‍ വിട്ട രവിയെ അവള്‍ക് ഇപ്പോള്‍ ദേഷ്യമായിരുന്നു.കേള്‍ക്കാന്‍ രവി ഉണ്ടായിരുന്നെങ്കില്‍ അമ്മു വീണ്ടും  കവിത  എഴുതുമായിരുന്നു.വലിയ ഒരു വീട്ടില്‍ ഒറ്റയ്ക്ക് അവള്‍ മാത്രം. അവളുടെതല്ലാതായി മാറിയ  ഒരു ഭര്‍ത്താവും, അവള്‍ക് പോലും ആഗ്രഹം ഇല്ലാതെ ജനിച്ച അവളുടെ കുഞ്ഞും  പിന്നെ അവളുടെ കൈ കൊണ്ട് എഴുതപെടനായി കാറ്റില്‍ തങ്ങി നില്‍ക്കുന്ന കുറെ കവിതകളും.സ്വപ്നം പലപ്പോഴും അകലെ കാണുന്ന ഒരു പച്ചപ്പാണ്. പക്ഷെ അവളുടെ സ്വപ്നങ്ങള്‍ക്ക് കറുപ്പായിരുന്നു.
അമ്മു ആ കറുപ്പ് ഒരു പുതപ്പ് പോലെ ദേഹത്ത് മൂടി ഇടാന്‍ ഇപ്പൊ ശീലിച്ചിരിക്കുന്നു.

രവി ഒരിക്കല്‍ പോലും അവളെ വിളിച്ചില്ല. പണ്ടും  രവി അങ്ങനെ ആയിരുന്നു. അവള്‍ക്ക് അന്ന് ആ മൌനം ഇഷ്ടമായിരുന്നു. അതിനു ശബ്ദതിനെക്കാള്‍ കരുതുണ്ടായിരുന്നു. ആ മൌനത്തിന്റെ ഉറപ്പില്‍ അവള്‍ക് വിശ്വാസം ഉണ്ടായിരുന്നു.

പക്ഷെ രവിയെ ഓര്‍ത്തു മാത്രം അമ്മു ഒരിക്കലും  കരഞ്ഞില്ല.

സന്ധ്യയായി. പാട്ടിന്റെ ശബ്ദം നിന്നു.
അന്ന് ഉച്ചയ്ക്ക് എന്തുകൊണ്ടോ  മഴ പെയ്തില്ല.