Out beyond ideas of wrongdoing and right-doing,
there is a field. I'll meet you there.
When the soul lies down in that grass,
the world is too full to talk about.
Ideas, language, even the phrase "each other" doesn't make any sense.
there is a field. I'll meet you there.
When the soul lies down in that grass,
the world is too full to talk about.
Ideas, language, even the phrase "each other" doesn't make any sense.
- Rumi
Thursday, March 1, 2012
മരം പെയ്യുന്നത് പോലെ
മഴ പെയ്ത് കഴിഞ്ഞു മരം പെയ്യുന്നത്പോലെ ഒരു തോന്നല്‍..........
മഴ തീര്നിട്ടും മഴയെ ഓര്‍ത്തു മരങ്ങള്‍ പെയ്യുന്നത് പോലെ കഴിഞ്ഞു പോയ എന്തോ ഒന്നിനെ വീണ്ടും തിരിച്ചുകൊണ്ടുവരാന്‍ ഒരു ആഗ്രഹം.
അതില്‍ പക്ഷെ അസ്വാഭാവികമായി ഒന്നും ഉണ്ട് എന്ന് അയാള്‍ക് തോന്നിയില്ല. അവള് കഴിഞ്ഞു പോയ ഒന്നാണ്.അവളെ തിരിച്ചു കൊണ്ടുവരാന്‍ ഉള്ള തോന്നല്‍ സ്വാഭാവികമല്ലെ? കഴിഞ്ഞു പോയ പലതും നമ്മള് വീണ്ടും ആഗ്രഹിക്കാറുണ്ട്. ഇന്നലെകള്‍ ഇന്നിനെകാളും ശോഭ ഉള്ളതായിരുന്നു എന്ന് തോന്നിപിക്കുനത് ഓര്‍മയുടെ ഒരു കുസൃതി മാത്രമാണ്. അതില്‍ വല്യ അര്‍ഥം ഇല്ല എന്നും അയാള്‍ക് അറിയാമായിരുന്നു. പക്ഷെ സത്യം അറിയാത്തത്കൊണ്ട് അല്ലല്ലൊ മനസ്സ് വീണ്ടും വീണ്ടും ഒന്നിനെ ആഗ്രഹികുന്നത്.
മൂ ഉലകങ്ങളും ജയിച്ച രാജാവിന്റെയും വര്‍ഷങ്ങളായി ഉറങ്ങി കിടന്ന കന്യകയെ ഉമ്മവച് ഉണര്‍ത്തിയ രാജകുമാരന്റെയും കഥകള്‍ കേട്ട് വളര്‍ന്ന മനസ്സിന് നന്നായി അറിയാം കഥകളിലെ പോലെ ഒരു രാജാവോ, കന്യകയോ, രാജകുമാരനോ ഭൂമിയില്‍ ഇല്ല എന്ന്. ഉള്ളത് മനസ്സില്‍ നിറയുന്ന ഈ ചെറുകഥകളുടെ നിശബ്ധമായ ഒരു ലോകവും അതിന്റെ ഇടയിലേക്ക് പാഞ്ഞു വരുന്ന ജീവിതം എന്ന് പേരുള്ള എന്തോ ഒന്നും ആണ്.
ആഗ്രഹങ്ങളുടെ ശെരി തെറ്റുകളെ പറ്റി ഉള്ള ചിന്ത എങ്ങും എത്താന്‍ വഴി ഇല്ല എന്നുറപ്പായപ്പോള്‍ അയാള്‍ക്ക് വീണ്ടും ഒരു തോന്നല്‍- ---
ഈ കുറി ആ തോന്നല്‍ മരം പെയ്യുന്നത് പോലെ പെയ്യാന്‍ അല്ല.അവളെ ഒന്ന് കൂടി കാണാന്‍.!!.
അതെ! പണ്ടത്തെ പോലെ രാത്രിയുടെ ഇരുട്ടില്‍ കത്തിച്ചു വച്ച മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ വെറുതെ ഒന്ന് കാണാന്‍ ഒരു മോഹം.വെളിച്ചം മുഖത്ത് വീഴുമ്പോള്‍ കണ്ണിറുക്കി കാണിക്കുക അവള്ടെ ഒരു കിറുക്ക് ആയിരുന്നു.അത് കാണുമ്പോഴൊക്കെ അയാള്‍ക്ക് അവളോട് പെട്ടന്ന് പുറപെടുന്ന മഴ പോലെ ഒരു സ്നേഹം തോന്നാറുണ്ടായിരുന്നു.
അത് പക്ഷെ പണ്ടത്തെ കഥ അല്ലെ. ഇപ്പൊ അവള് അതിനൊന്നും നിന്ന് തരില്ല. അവള്‍ക്ക് ഇപ്പൊ അയാളുടെ ആവശ്യം ഇല്ലല്ലോ!
തൊട്ടു മുന്നില്‍ കാണുന്ന മുറിയുടെ അടഞ്ഞ വാതില്‍ തുറന്നാല്‍ കാണുന്ന ഇടനാഴിയിലൂടെ നടന്നു പുറത്തേക്കുള്ള വാതില്‍ തുറന്നു ഒരു പത്തു നിമിഷം നടന്നാല്‍ അപ്പുറത്തെ തൊടിയില്‍ എത്താം. അവിടെ നിന്ന് ഒന്ന് ശ്രദ്ധിച്ചാല്‍ അവളെ ഒന്ന് കാണാന്‍ കിട്ടുമായിരിക്കും.ഇരുട്ട് അധികം ഇല്ലെങ്കില്‍, അപ്പോഴേക്കും വിളക്കിന്റെ തിരി കേട്ടിലെങ്കില്‍ ഉറപ്പായിട്ടും ഒന്നും കാണാന്‍ പറ്റുമായിരിക്കും.
ഇത്രയും ഒക്കെ മനസ്സില്‍ കൂടി കടന്നു പോയിട്ടും അയാള്‍ക് പോകാന്‍ ഒരു മടി.ഇനി ഷര്‍ട്ട് ഇടണം,മുടി ഒതുക്കണം, അല്പം പൌഡര്‍ ഇടണം. അവള് എങ്ങാനം ഉറങ്ങാതെ ഇരിപ്പാനെങ്കില്‍ അയാളെ കണ്ടാലോ? അവളെ ഓര്‍ത്തു അയാള്‍ ഒരു പേക്കോലം ആയി മാറി എന്ന് മനസ്സിലായാല്‍ അവള്‍ക് എന്തെന്നില്ലാത്ത ഒരു അഹങ്കാരം ഉണ്ടാവും.അവള് അങ്ങനെ ജയിച്ചു എന്ന് ഓര്‍ത്തു സന്തോഷിക്കാന്‍ തല്ക്കാലം ഒരു അവസരം അയാള്‍ കൊടുകില്ല!
അയാള്‍ പതുക്കെ എഴുനേറ്റു ഷര്‍ട്ട് ഇട്ടു. പിന്നെ കണ്ണാടിയില്‍ നോക്കി കുറച്ച മിനുക്ക് പണികള്‍ ഒക്കെ നടത്തി വിളക്കും കത്തിച്ചു പിടിച്ചുകൊണ്ട് മെല്ലെ നടന്നു തുടങ്ങി. വാതിലുകള്‍ തുറന്നു മുറ്റത്തെത്തി.
വീണ്ടും നടന്നു. പക്ഷെ ഇപ്പൊ മുന്‍പ് ഇല്ലാത്ത ഒരു ആകാംഷ.അവള് ഉറങ്ങി കാണുമോ? അതോ ഇനി അവളും അയാളെ ഓര്‍ത്തു വെറുതെ ഉണര്‍ന്നു ഇരിപ്പാണോ ?
ഇരുട്ട് വല്ലാതെ കറുത്തിരിക്കുന്നു. അയാള്‍ വിളക്ക് കെടാതെ കൈപത്തി കൊണ്ട് മറച്ചു പിടിച്ചു നടന്നു.
തൊടി എത്തി. വിളക്ക് കെട്ടിട്ടില്ല. ഭാഗ്യം!
അയാള്‍ മെല്ലെ ആ വിളക്ക് താഴ്തി മണ്ണിലേക്ക് നോക്കി.
അവള് ഉറക്കമാണ്. മണ്ണിന്റെ അടിയില്‍,അയാള്‍ വൈകുന്നേരം കത്തിചു വച്ച തിരിയുടെ അടിയില്‍ സുഖമായി ഉറങ്ങുന്നു.അയാള്‍ വീണ്ടും വിളക്ക് അടുപിച്ചു നോക്കി.മണ്ണില്‍ ഒരു അനക്കവും ഇല്ല. തരികള്‍ എല്ലാം ഉറഞ്ഞ പോലെ ഒരു ചലനവും ഇല്ലാതെ ശാന്തമായി കിടക്കുന്നു.
അവള്‍ക് അന്നും ഇന്നും ഉറക്കം എന്ന് പറഞ്ഞാല്‍ പ്രാന്താണ് ! മടിച്ചി!
വിളക്ക് ആ മണ്‍കുംബാരത്തിന്റെ തലയ്ക്കല്‍ വച്ച് അയാള്‍ അവിടെ ഇരുന്നു.
"എങ്കിലും ദേവി, ഞാന്‍ വന്നിട്ടും നീ ഉണര്‍ന്നില്ലല്ലോ. നിന്നെ ഉണര്‍ത്താന്‍ വയ്യ. നീ ഉറങ്ങുന്നത് നോക്കി ഇരിക്കാന്‍ അന്നും ഇന്നും എനിക്ക് ഇഷ്ട്ടമാണ്", അയാള്‍ പതുക്കെ പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
mazhayude yadhartha soundarayam ariyanam engil athu thorannam.. just like to know the value of a person we need to lose her.
Post a Comment