കണ്ണാടിയില്‍ തങ്ങി നിന്ന ഈര്‍പ്പം തുടച്ചു വൃത്തി ആക്കിയിട്ട് ഒരു മിനിറ്റ് പോലും ആയില്ല, വീണ്ടും കണ്ണടകളില്‍ പാട പോലെ അത് വന്നു മൂടി.
കണ്ണട തുടച്ചു മുഖത്തേക്ക് വച്ച ആ രണ്ടു നിമിഷം മാത്രം കാഴ്ച വ്യക്തം ആയിരുന്നു. ഒരു മിന്നായം പോലെ കണ്ണിന്നു മുന്നിലെ കാഴ്ചയുടെ നേരു തൊട്ടറിഞ്ഞ പോലെ ഒരു തോന്നല്‍. ആ നിമിഷം കഴിഞ്ഞപ്പൊ വീണ്ടും കണ്ണടകള്‍ ഈര്‍പ്പം കൊണ്ട് മൂടി. കാഴ്ച മങ്ങി.
മഴക്കാലത്ത് പതിവായിരുന്നു ഈ അനുഭവം. രാവിലെ തനിയെ നടക്കാന്‍ ഇറങ്ങുന്ന മിക്ക ദിവസങ്ങളിലും കാഴ്ചയുടെ ഈ ആള്‍മാറാട്ടം കൌതുകത്തോടെ അനുഭവിച്ചിട്ടുണ്ട് അവള്‍.പക്ഷെ ഇന്ന് മാത്രം കന്നടയില്‍ തങ്ങി നിന്ന ആ മൂടല്‍ മായ്ച്ചിട്ടും തുടച്ചിട്ടും മാറാത്ത പോലെ. വഴി തെറ്റിയ പോലെ. ചുറ്റും ഉള്ള മരങ്ങളും, അവയില്‍ വന്നിരിക്കാറുള്ള പക്ഷികളും വരെ വളരെ പരിചിതര്‍ ആയിട്ടിപോലും ഇന്ന് എന്തോ, വഴി ഒരു നിശ്ചയം കിട്ടാത്ത പോലെ.
കണ്ണട മുഖത്ത് നിന്നും മാറ്റിയിട്ടും ഒരു മൂടല്‍.
തിരിച്ചും മറിച്ചും ഒക്കെ നോക്കി.പൊട്ടിയിട്ടില്ല. ഈര്‍പ്പം തുടച്ചു കളഞ്ഞു. എന്നിട്ടും കാഴ്ച ശേരിയാകുന്നില്ല.
മനസ്സില്‍ ഒരു മൂടല്‍മഞ്ഞും മഴക്കാരും ഉരുണ്ടുകൂടുന്നത് കൊണ്ടാണോ കണ്ണുകളില്‍ ഈ മങ്ങല്‍? കണ്ണുനീര്‍ വരുന്നുണ്ടോ? ഉണ്ടാവും. വരട്ടെ, അതൊരു നല്ല ലക്ഷണം അല്ലെ? നല്ലത് എന്തൊക്കെയോ ഇപ്പോഴും മനസ്സില്‍ ഉണ്ട് എന്നുള്ളതിന്റെ ലക്ഷണം!
പണ്ട് കണ്ട ഏതോ സിനിമയില്‍ ആരോ പറഞ്ഞ ഒരു ഡയലോഗ് സ്വയം പറഞ്ഞുകൊണ്ട് അവള്‍ വീണ്ടും നടന്നു- we are women and our choices are not easy .
**********
രാത്രി വളരെ ആയി. മഴയുടെ മണം പോലും ഇല്ല. പകുതി തെളിഞ്ഞു നില്‍കുന്ന ചന്ദ്രന്‍. അവളുടെ മനസ്സ് പോലെ വ്യക്തമല്ലാത്ത ആകാശവും.
ഉറക്കം ഇല്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അവളുടെ ആലോചനകളില്‍ മുഴുവനും അവള്‍ കണ്ടിട്ടില്ലാത്ത ഭൂമികകളും കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന ആശയങ്ങളും ആയിരുന്നു. ഈ വല്യ ഭൂമിയില്‍ അവള്‍ക്ക് അറിയാനും അവളെ അറിയ്യനും കാത്തിരിക്കുന്ന കുറെ തീരങ്ങള്‍. അവിടെ അവളുടെ വിശ്വാസങ്ങളെ വീണ്ടും കീഴ്മേല്‍ മറിക്കാന്‍ കെല്‍പ്പുള്ള നൂറു നൂറു പുതിയ പാഠങ്ങള്‍. ഇതുവരെ ശെരി എന്ന് വിചാരിച്ചിരുന്നതിനെ ഒക്കെ തകിടം മറിക്കാനും,അവള്‍ക്കു അവളെ തന്നെ തിരിച്ചറിയാനും ഉള്ള അനന്തമായ അവസരം. ഒരു പുനര്‍ജനി.
മനസ്സ് വളര്‍ന്നു കഴിഞ്ഞിരുന്നു.പ്രായത്തിന്റെ അതിരുകളില്‍ തട്ടി, പിന്നെ അവയെ നാണം കെടുത്തും വിധം പക്വത കാട്ടിയും മനസ്സ് ജീവിതത്തെ അറിയാന്‍ തുടങ്ങിയിരുന്നു. ഇനി ഒരു തിരിച്ചു പോക്ക് സാധ്യം അല്ല. അടുത്ത തലത്തിലേക്ക് വളരുക എന്നത് മാത്രമാണ് ഇനി മുന്നോട്ടുള്ള യാത്രയില്‍ സാധ്യം.അല്ലെങ്ങില്‍ ഇവിടെ തന്നെ കേട്ടികിടക്കുക.
അത് അവള്‍ക് വയ്യ. അവള്‍ ജീവിക്കാന്‍ ആഗ്രഹിക്കുനവല്‍ ആണ്.
ഇവിടം വരെ ചിന്തകള്‍ വ്യക്തമാണ്. പക്ഷെ ഇവിടെ നിന്ന് അതാ വീണ്ടും രാവിലെ തോന്നിയ അതെ മങ്ങല്‍. കണ്ണട വച്ചിട്ടില്ല.കണ്ണുകള്‍ അടച്ചിരിക്കുന്നു. മനസ്സില്‍ പാടകെട്ടിയ പോലെ.
ആ പാടയ്ക്കു അപ്പുറം ഒരു രൂപം ഉണ്ട്. പരിചിതമായ ഒരു നിഴല്‍.
*******
രാവിലെ ഉണര്‍ന്നപ്പോ കുറെ ആലോചിച്ചു. അപ്പൊ കാഴ്ചയുടെ മങ്ങല്‍ ഒരു നിഴലിന്റെ സാനിദ്ധ്യം ആണ്. പരിചിതമായ ഒരു നിഴല്‍ മനസ്സില്‍ ഒരു മൂടല്‍ ഉണ്ടാക്കുന്നുണ്ട്.
ആ നിഴലിനു ആരുടെ രൂപം ആണ്?
ഒരു പുരുഷനെ പോലെ തോന്നി കണ്ടിട്ട്. അച്ഛന്‍ ആണോ? അല്ല!
വീണ്ടും കണ്ണുകള്‍ അടച്ചു ആലോചിച്ചു. അടിവയറ്റില്‍ ഒരു താഴ്ച പോലെ. കാറില്‍ ഇരുന്നു കയറ്റം ഇറങ്ങുമ്പോള്‍ തോന്നുന്ന പോലെ ഒരു തോന്നല്‍.
കണ്ണില്‍ നിന്നും തുള്ളികള്‍ മെല്ലെ മെല്ലെ താഴേക്ക് വീണു.
വീണ്ടും കിടക്കയില്‍ കിടന്നു മുഖം മെത്തയില്‍ അമര്‍ത്തി കണ്ണടച്ചു.
മനസ്സ് പതുക്കെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു -
നീയാണോ ഇങ്ങനെ confused ആയി കരയുന്നത്! നിന്നോട് ഞാന്‍ പണ്ടും പറഞ്ഞിരുന്നു, ഒന്നുങ്കില്‍ honest ആയി പ്രണയിക്കുക .അല്ലെങ്കില്‍ നിനക്ക് വേണ്ടി ജീവിക്കുക.
solution എളുപ്പം ആണ്, എല്ലാവരേം പോലെ ചിന്തിക്കുക.Practical ആയി.
No comments:
Post a Comment