Out beyond ideas of wrongdoing and right-doing,
there is a field. I'll meet you there.
When the soul lies down in that grass,
the world is too full to talk about.
Ideas, language, even the phrase "each other" doesn't make any sense.

- Rumi


Thursday, October 11, 2012

God





‘GOD’ -
The word in itself has an aura of ambiguity as well as certainty. Its inherent meaning seems constant and dynamic at the same time. God seems to have many names like Jehovah, Allah, Shiva, Brahma or Zeus for the religious believers and God is expressions like The Universe, The Great Void, The Force or in the most poetic manifestation(from the Gnostic Gospels) 'The Shadow of the Turning' for the much more liberated, yet agnostic believers in spirituality.

I have absolutely nothing against these terms. They are all equally adequate as well as inadequate definitions of the definition-less. Culturally, though not theologically, I am a Hindu but having been brought up in a secular environment where there was enough space to embrace my own sense of spirituality and at the same time learn to not discard other people's beliefs, I have my own Personal God. Agnostic (Agnostic Theist) by belief, if somebody asks me about my God, I would say I believe in a God who is not judgmental and dosent expect money or other rites in return for His patience and Presence. He would also never get angry if you were not able to attend mass one Sunday or committed a folly which is quite human and would never ask you to roll on the ground as penance for the very same. ‘I believe in a Magnificent God’.

‘God’ to me is a warm term. A Presence so Personal that even the absence of its physicality does not bring in any element of Non-Personality. My God is ‘The King of the Dark Chamber’ as Tagore says where the dark chamber is my own conscience and my God can be seen only when I close myself in my Dark Chamber. He is a Ponder. An Experience of Stability for a few split seconds amidst the testing moments of a destructively chaotic life.

I am not coming to the most popularly arrived at conclusion that God is an Abstract or that His definitions are the same in every Religion though they manifest differently. In fact I am not trying to draw inferences or derivations at all.
Rather, on a very personal note, I would like to make an honest account of how I have reached out and connected to My God. I have seen God. Felt Him and conversed with Him.
Every night when I lay alone in my bed, the remoteness of my room tells me My God is breathing in me which is why I survive the lonely night.(The loneliness here has nothing to do with my relationship status, the reference is to the inescapable human loneliness which surfaces itself as the night approaches) Every time I heave a sigh of relief after I wake up from a bad dream, I thank God. Each time I find I have someone to push me forth and boost my ego when I find myself totally lost, I know thats because My God sees everything that is happening to me.
 The vast and intriguing nature as well as the small and simple decencies of human life all are filled with a spiritual aura of serenity, which, to me is that of My God. My God is the Pace of Time – Steady, always present but very Quiet.
This is not a romanticized description made exclusively for this post but as I said, this honestly to me is My God. That entity which is everywhere, that entity which can be both the molecule and the mass, that which is both Life and Death is God for me.
Many ask- If God exists, how would you explain the suffering of the poor? Well, I have no answer but I believe its all part of a larger design which has its own balance and economics. Or to put it more specifically, I don’t know why that happens.
God for me,is not an economist or a political activist. He is A Quest and an Answer. A search for the self within the self. He is personal and has nothing to do with social welfare or economic equality. He can be looked for and found by anyone who seeks irrespective of the seeker’s social condition.

My God is Smile, Tears, Love and Peace. He is the resurrected Faith I carry after it gets demolished each time by the merciless thing called life. He is the Willingness in me to Trust, to Forget and to Forgive(whenever I can). He is the Stillness of my chaos and the pandemonium of my Silence.

I am Agnostic, but I have a God. And He is entirely Mine.



Sunday, June 3, 2012

മൂടല്‍


കണ്ണാടിയില്‍ തങ്ങി നിന്ന ഈര്‍പ്പം തുടച്ചു വൃത്തി ആക്കിയിട്ട് ഒരു മിനിറ്റ് പോലും ആയില്ല, വീണ്ടും കണ്ണടകളില്‍ പാട പോലെ അത് വന്നു മൂടി.
കണ്ണട തുടച്ചു മുഖത്തേക്ക് വച്ച ആ രണ്ടു നിമിഷം മാത്രം കാഴ്ച വ്യക്തം ആയിരുന്നു. ഒരു മിന്നായം പോലെ കണ്ണിന്നു മുന്നിലെ കാഴ്ചയുടെ നേരു തൊട്ടറിഞ്ഞ പോലെ ഒരു തോന്നല്‍. ആ നിമിഷം കഴിഞ്ഞപ്പൊ വീണ്ടും കണ്ണടകള്‍ ഈര്‍പ്പം കൊണ്ട് മൂടി. കാഴ്ച മങ്ങി.

മഴക്കാലത്ത് പതിവായിരുന്നു ഈ അനുഭവം. രാവിലെ തനിയെ നടക്കാന്‍ ഇറങ്ങുന്ന മിക്ക ദിവസങ്ങളിലും കാഴ്ചയുടെ ഈ ആള്‍മാറാട്ടം കൌതുകത്തോടെ അനുഭവിച്ചിട്ടുണ്ട് അവള്‍.പക്ഷെ ഇന്ന് മാത്രം കന്നടയില്‍ തങ്ങി നിന്ന ആ മൂടല്‍ മായ്ച്ചിട്ടും തുടച്ചിട്ടും മാറാത്ത പോലെ. വഴി തെറ്റിയ പോലെ. ചുറ്റും ഉള്ള മരങ്ങളും, അവയില്‍ വന്നിരിക്കാറുള്ള പക്ഷികളും വരെ വളരെ പരിചിതര്‍ ആയിട്ടിപോലും ഇന്ന് എന്തോ, വഴി ഒരു നിശ്ചയം കിട്ടാത്ത പോലെ.
കണ്ണട മുഖത്ത് നിന്നും മാറ്റിയിട്ടും ഒരു  മൂടല്‍.

തിരിച്ചും മറിച്ചും ഒക്കെ നോക്കി.പൊട്ടിയിട്ടില്ല. ഈര്‍പ്പം തുടച്ചു കളഞ്ഞു. എന്നിട്ടും കാഴ്ച ശേരിയാകുന്നില്ല.

മനസ്സില്‍ ഒരു മൂടല്‍മഞ്ഞും മഴക്കാരും ഉരുണ്ടുകൂടുന്നത് കൊണ്ടാണോ കണ്ണുകളില്‍ ഈ മങ്ങല്‍? കണ്ണുനീര്‍ വരുന്നുണ്ടോ? ഉണ്ടാവും. വരട്ടെ, അതൊരു നല്ല ലക്ഷണം അല്ലെ? നല്ലത് എന്തൊക്കെയോ ഇപ്പോഴും മനസ്സില്‍ ഉണ്ട് എന്നുള്ളതിന്റെ ലക്ഷണം!

പണ്ട് കണ്ട ഏതോ സിനിമയില്‍ ആരോ പറഞ്ഞ ഒരു ഡയലോഗ് സ്വയം പറഞ്ഞുകൊണ്ട് അവള്‍ വീണ്ടും നടന്നു-  we  are  women  and  our  choices  are  not  easy .

**********

രാത്രി വളരെ ആയി. മഴയുടെ മണം പോലും ഇല്ല. പകുതി തെളിഞ്ഞു നില്‍കുന്ന ചന്ദ്രന്‍. അവളുടെ മനസ്സ് പോലെ വ്യക്തമല്ലാത്ത ആകാശവും.
ഉറക്കം ഇല്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അവളുടെ ആലോചനകളില്‍ മുഴുവനും അവള്‍ കണ്ടിട്ടില്ലാത്ത ഭൂമികകളും കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന ആശയങ്ങളും ആയിരുന്നു. ഈ വല്യ ഭൂമിയില്‍ അവള്‍ക്ക് അറിയാനും അവളെ അറിയ്യനും കാത്തിരിക്കുന്ന കുറെ തീരങ്ങള്‍. അവിടെ അവളുടെ വിശ്വാസങ്ങളെ വീണ്ടും കീഴ്മേല്‍ മറിക്കാന്‍ കെല്‍പ്പുള്ള നൂറു നൂറു പുതിയ പാഠങ്ങള്‍. ഇതുവരെ ശെരി എന്ന് വിചാരിച്ചിരുന്നതിനെ ഒക്കെ തകിടം മറിക്കാനും,അവള്‍ക്കു അവളെ തന്നെ തിരിച്ചറിയാനും ഉള്ള അനന്തമായ അവസരം. ഒരു പുനര്‍ജനി.

മനസ്സ് വളര്‍ന്നു കഴിഞ്ഞിരുന്നു.പ്രായത്തിന്റെ അതിരുകളില്‍ തട്ടി, പിന്നെ അവയെ നാണം കെടുത്തും വിധം പക്വത കാട്ടിയും  മനസ്സ് ജീവിതത്തെ അറിയാന്‍ തുടങ്ങിയിരുന്നു. ഇനി ഒരു തിരിച്ചു പോക്ക് സാധ്യം അല്ല. അടുത്ത തലത്തിലേക്ക്    വളരുക എന്നത് മാത്രമാണ് ഇനി മുന്നോട്ടുള്ള യാത്രയില്‍ സാധ്യം.അല്ലെങ്ങില്‍ ഇവിടെ തന്നെ കേട്ടികിടക്കുക.
അത് അവള്‍ക് വയ്യ. അവള്‍ ജീവിക്കാന്‍ ആഗ്രഹിക്കുനവല്‍ ആണ്.

ഇവിടം വരെ ചിന്തകള്‍ വ്യക്തമാണ്. പക്ഷെ ഇവിടെ നിന്ന് അതാ വീണ്ടും രാവിലെ തോന്നിയ അതെ മങ്ങല്‍. കണ്ണട വച്ചിട്ടില്ല.കണ്ണുകള്‍ അടച്ചിരിക്കുന്നു. മനസ്സില്‍ പാടകെട്ടിയ പോലെ.

ആ പാടയ്ക്കു അപ്പുറം ഒരു രൂപം ഉണ്ട്. പരിചിതമായ ഒരു നിഴല്‍.

*******

രാവിലെ ഉണര്‍ന്നപ്പോ കുറെ ആലോചിച്ചു. അപ്പൊ കാഴ്ചയുടെ മങ്ങല്‍ ഒരു നിഴലിന്റെ സാനിദ്ധ്യം ആണ്. പരിചിതമായ ഒരു നിഴല്‍ മനസ്സില്‍ ഒരു മൂടല്‍ ഉണ്ടാക്കുന്നുണ്ട്.
ആ നിഴലിനു ആരുടെ രൂപം ആണ്?

ഒരു പുരുഷനെ പോലെ തോന്നി കണ്ടിട്ട്. അച്ഛന്‍ ആണോ? അല്ല!

വീണ്ടും കണ്ണുകള്‍ അടച്ചു ആലോചിച്ചു. അടിവയറ്റില്‍ ഒരു താഴ്ച പോലെ. കാറില്‍ ഇരുന്നു കയറ്റം ഇറങ്ങുമ്പോള്‍ തോന്നുന്ന പോലെ ഒരു തോന്നല്‍.

കണ്ണില്‍ നിന്നും തുള്ളികള്‍ മെല്ലെ മെല്ലെ താഴേക്ക്‌ വീണു.

വീണ്ടും കിടക്കയില്‍ കിടന്നു മുഖം മെത്തയില്‍ അമര്‍ത്തി കണ്ണടച്ചു.

മനസ്സ് പതുക്കെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു  -

നീയാണോ ഇങ്ങനെ confused ആയി കരയുന്നത്! നിന്നോട് ഞാന്‍ പണ്ടും   പറഞ്ഞിരുന്നു, ഒന്നുങ്കില്‍ honest ആയി പ്രണയിക്കുക .അല്ലെങ്കില്‍  നിനക്ക് വേണ്ടി ജീവിക്കുക.
solution  എളുപ്പം ആണ്, എല്ലാവരേം പോലെ ചിന്തിക്കുക.Practical ആയി.

Saturday, April 7, 2012

The Tree Within


It grows,
It grows inside me,
Not willing to stop,
Not willing to heed,
Not willing to die.
It twitches and turns
Runs its roots all inside me,
It sometimes uproots
Only to root itself again, stronger than before.

I live,
Bearing  its heavy branches,
Carrying its thorny stem,
Waiting for it to flower within me
And make my breath fragrant again,
Hoping for it to fruit
And make my blood regain its red,
Expecting birds to sit on its curves
And sing to me the song of the soul.
I live trying to love
Its coarse body and tiny leaves,
Time goes on and nothing changes,
It still keeps growing unwilling to halt.

I have now begun to submerge,
Heavy with the weight of this tree that is planted within,
The tree that has neither flowered nor borne fruit,
The tree that has never seen birds fly to it and sing,
The tree that has never known spring.
I try to weed it out,
I scar its branches,
I crumble its fallen leaves,
I try all I can but it dosent move.
The weight of its bark is making me sink,
Its existence in me is a sensation so peculiar
Like that of a mermaid fidgeting to grow legs.
This tree has been growing ever since I saw
The reflections of you in the mirage of my soul,
Your illusionary love has been its manure,
The oasis of my tears has been its drink,
It grows heavier and heavier
Making me stoop,
It sulks my eyes and shrinks my skin,
Maybe someday it will outgrow me,
Maybe my tree has its own destiny,
Maybe it will see its spring soon,
Or maybe time has other plans for it,
Maybe its meant to kill me one day
And then grow tall from the bed of my grave.


Thursday, March 22, 2012

Escape

The heart wishes to run,
To get lost into oblivion,
To become faceless,
To become weightless
And drift away to another shore,
Hoping to find the resonations
Of its own beats in another's breath!

Thursday, March 1, 2012

മരം പെയ്യുന്നത് പോലെ



മഴ പെയ്ത് കഴിഞ്ഞു മരം പെയ്യുന്നത്പോലെ ഒരു തോന്നല്‍..........
മഴ തീര്‍നിട്ടും മഴയെ ഓര്‍ത്തു മരങ്ങള്‍ പെയ്യുന്നത് പോലെ കഴിഞ്ഞു പോയ എന്തോ ഒന്നിനെ വീണ്ടും തിരിച്ചുകൊണ്ടുവരാന്‍ ഒരു ആഗ്രഹം.

അതില്‍ പക്ഷെ അസ്വാഭാവികമായി ഒന്നും ഉണ്ട് എന്ന് അയാള്‍ക് തോന്നിയില്ല. അവള്‍ കഴിഞ്ഞു പോയ ഒന്നാണ്.അവളെ തിരിച്ചു കൊണ്ടുവരാന്‍ ഉള്ള തോന്നല്‍ സ്വാഭാവികമല്ലെ? കഴിഞ്ഞു പോയ പലതും നമ്മള്‍ വീണ്ടും ആഗ്രഹിക്കാറുണ്ട്. ഇന്നലെകള്‍ ഇന്നിനെകാളും ശോഭ ഉള്ളതായിരുന്നു  എന്ന് തോന്നിപിക്കുനത് ഓര്‍മയുടെ ഒരു കുസൃതി മാത്രമാണ്. അതില്‍ വല്യ അര്‍ഥം ഇല്ല എന്നും അയാള്‍ക് അറിയാമായിരുന്നു. പക്ഷെ സത്യം അറിയാത്തത്കൊണ്ട് അല്ലല്ലൊ  മനസ്സ് വീണ്ടും വീണ്ടും ഒന്നിനെ ആഗ്രഹികുന്നത്.

മൂ ഉലകങ്ങളും ജയിച്ച രാജാവിന്റെയും വര്‍ഷങ്ങളായി  ഉറങ്ങി കിടന്ന കന്യകയെ ഉമ്മവച് ഉണര്‍ത്തിയ രാജകുമാരന്റെയും കഥകള്‍ കേട്ട്  വളര്‍ന്ന  മനസ്സിന് നന്നായി അറിയാം കഥകളിലെ പോലെ ഒരു രാജാവോ, കന്യകയോ, രാജകുമാരനോ ഭൂമിയില്‍ ഇല്ല എന്ന്. ഉള്ളത് മനസ്സില്‍ നിറയുന്ന ഈ ചെറുകഥകളുടെ  നിശബ്ധമായ ഒരു ലോകവും അതിന്റെ    ഇടയിലേക്ക് പാഞ്ഞു വരുന്ന ജീവിതം എന്ന് പേരുള്ള എന്തോ ഒന്നും   ആണ്.    
ആഗ്രഹങ്ങളുടെ  ശെരി തെറ്റുകളെ പറ്റി  ഉള്ള ചിന്ത എങ്ങും എത്താന്‍ വഴി ഇല്ല എന്നുറപ്പായപ്പോള്‍ അയാള്‍ക്ക്‌ വീണ്ടും ഒരു തോന്നല്‍- ---
ഈ കുറി ആ തോന്നല്‍ മരം പെയ്യുന്നത് പോലെ പെയ്യാന്‍ അല്ല.അവളെ ഒന്ന് കൂടി കാണാന്‍.!!.
അതെ! പണ്ടത്തെ പോലെ രാത്രിയുടെ ഇരുട്ടില്‍ കത്തിച്ചു വച്ച മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ വെറുതെ ഒന്ന് കാണാന്‍ ഒരു മോഹം.വെളിച്ചം മുഖത്ത് വീഴുമ്പോള്‍ കണ്ണിറുക്കി കാണിക്കുക അവള്‍ടെ ഒരു കിറുക്ക് ആയിരുന്നു.അത് കാണുമ്പോഴൊക്കെ അയാള്‍ക്ക്‌ അവളോട്‌  പെട്ടന്ന് പുറപെടുന്ന മഴ പോലെ ഒരു സ്നേഹം തോന്നാറുണ്ടായിരുന്നു.
അത് പക്ഷെ പണ്ടത്തെ കഥ അല്ലെ. ഇപ്പൊ അവള്‍ അതിനൊന്നും നിന്ന് തരില്ല. അവള്‍ക്ക് ഇപ്പൊ അയാളുടെ ആവശ്യം ഇല്ലല്ലോ!
 തൊട്ടു മുന്നില്‍ കാണുന്ന മുറിയുടെ അടഞ്ഞ വാതില്‍ തുറന്നാല്‍ കാണുന്ന ഇടനാഴിയിലൂടെ നടന്നു  പുറത്തേക്കുള്ള വാതില്‍ തുറന്നു ഒരു പത്തു നിമിഷം നടന്നാല്‍ അപ്പുറത്തെ തൊടിയില്‍ എത്താം. അവിടെ നിന്ന് ഒന്ന് ശ്രദ്ധിച്ചാല്‍ അവളെ ഒന്ന് കാണാന്‍ കിട്ടുമായിരിക്കും.ഇരുട്ട് അധികം ഇല്ലെങ്കില്‍, അപ്പോഴേക്കും വിളക്കിന്റെ തിരി കേട്ടിലെങ്കില്‍   ഉറപ്പായിട്ടും   ഒന്നും കാണാന്‍ പറ്റുമായിരിക്കും.

ഇത്രയും  ഒക്കെ മനസ്സില്‍ കൂടി കടന്നു പോയിട്ടും അയാള്‍ക് പോകാന്‍ ഒരു മടി.ഇനി ഷര്‍ട്ട്‌ ഇടണം,മുടി ഒതുക്കണം, അല്പം പൌഡര്‍ ഇടണം. അവള്‍ എങ്ങാനം ഉറങ്ങാതെ ഇരിപ്പാനെങ്കില്‍   അയാളെ കണ്ടാലോ? അവളെ ഓര്‍ത്തു അയാള്‍ ഒരു പേക്കോലം ആയി മാറി എന്ന് മനസ്സിലായാല്‍ അവള്‍ക് എന്തെന്നില്ലാത്ത ഒരു അഹങ്കാരം ഉണ്ടാവും.അവള്‍ അങ്ങനെ ജയിച്ചു എന്ന് ഓര്‍ത്തു സന്തോഷിക്കാന്‍ തല്ക്കാലം ഒരു അവസരം അയാള്‍ കൊടുകില്ല!

അയാള്‍ പതുക്കെ എഴുനേറ്റു ഷര്‍ട്ട്‌ ഇട്ടു. പിന്നെ കണ്ണാടിയില്‍ നോക്കി കുറച്ച മിനുക്ക്‌ പണികള്‍ ഒക്കെ നടത്തി വിളക്കും കത്തിച്ചു പിടിച്ചുകൊണ്ട്  മെല്ലെ നടന്നു തുടങ്ങി. വാതിലുകള്‍ തുറന്നു മുറ്റത്തെത്തി.
വീണ്ടും നടന്നു. പക്ഷെ ഇപ്പൊ മുന്‍പ് ഇല്ലാത്ത ഒരു ആകാംഷ.അവള്‍ ഉറങ്ങി കാണുമോ? അതോ ഇനി അവളും അയാളെ ഓര്‍ത്തു വെറുതെ ഉണര്‍ന്നു ഇരിപ്പാണോ ?
ഇരുട്ട് വല്ലാതെ കറുത്തിരിക്കുന്നു. അയാള്‍ വിളക്ക് കെടാതെ കൈപത്തി കൊണ്ട് മറച്ചു പിടിച്ചു  നടന്നു.
തൊടി എത്തി. വിളക്ക്   കെട്ടിട്ടില്ല.  ഭാഗ്യം!

അയാള്‍ മെല്ലെ ആ വിളക്ക് താഴ്തി മണ്ണിലേക്ക് നോക്കി.
അവള്‍ ഉറക്കമാണ്. മണ്ണിന്റെ അടിയില്‍,അയാള്‍ വൈകുന്നേരം കത്തിചു വച്ച തിരിയുടെ അടിയില്‍ സുഖമായി ഉറങ്ങുന്നു.അയാള്‍ വീണ്ടും വിളക്ക് അടുപിച്ചു നോക്കി.മണ്ണില്‍ ഒരു അനക്കവും ഇല്ല. തരികള്‍ എല്ലാം ഉറഞ്ഞ പോലെ ഒരു ചലനവും ഇല്ലാതെ ശാന്തമായി കിടക്കുന്നു.
അവള്‍ക് അന്നും ഇന്നും ഉറക്കം എന്ന് പറഞ്ഞാല്‍ പ്രാന്താണ് ! മടിച്ചി!


വിളക്ക് ആ മണ്‍കുംബാരത്തിന്റെ തലയ്ക്കല്‍ വച്ച് അയാള്‍ അവിടെ ഇരുന്നു.

"എങ്കിലും ദേവി, ഞാന്‍ വന്നിട്ടും നീ ഉണര്‍ന്നില്ലല്ലോ. നിന്നെ ഉണര്‍ത്താന്‍ വയ്യ. നീ ഉറങ്ങുന്നത് നോക്കി ഇരിക്കാന്‍ അന്നും ഇന്നും എനിക്ക് ഇഷ്ട്ടമാണ്", അയാള്‍ പതുക്കെ  പറഞ്ഞു.



Monday, February 13, 2012

ഉച്ച


അന്ന് മഴ പെയ്തില്ല. ആയിടെയ്ക്ക് ദിവസവും ഉച്ച കഴിഞ്ഞു മഴ പെയ്യുക പതിവായിരുന്നു. അന്ന് മാത്രം പെയ്തില്ല.

അമ്മു പതിവ് പോലെ ഗ്രാമൊഫോന്‍ പതിയെ പാടുന്നതും കേട്ട് ജനാലയ്ക്ക് അടുത്ത് ചാരുകസേരയില്‍ കണ്ണടച് ഇരുന്നു. കുഞ്ഞ് ഉറങ്ങികിടക്കുന്നു. വേലക്കാരിയും മെല്ലെ മയങ്ങി തുടങ്ങി. ആ വലിയ വീടിന്റെ ഉള്ളില്‍ കണ്ണുമടച് അവള്‍ മാത്രം ഉണര്‍നിരുന്നു. ഉച്ചയുടെ നിശ്ചലമായ നിശബ്ദടയില്‍ ഗ്രാമൊഫോനിന്റെ ശബ്ദം മാത്രം.

അത് പാടി , " കവിളത്തെ കണ്ണീര്‍ കണ്ടു മണിമുത്ത് ആണെന്ന് കരുതി വിലപേശാന്‍ ഓടിയെത്തിയ വഴിയാത്രക്കാരാ  ...."

ആ പാട്ടിനു അവളുടെ ഉള്ളിലെ ഒരിക്കലും പാടാത്ത പാട്ടിന്റെ ഈണം ആണെന്ന് അമ്മുവിന് അപ്പോള്‍ തോന്നി.ആദ്യമായി അന്ന് രാത്രി വിളക്കിന്റെ വെളിച്ചത്തില്‍ ഇരുന്നു എഴുതിയ കവിത രവിയെ വായിച്ചു കേള്പിച്ചപ്പോള്‍ അവള്‍ കരഞ്ഞിരുന്നു. പിന്നീടു അച്ഛന്‍ അവളെ വീടിനുള്ളില്‍ പൂട്ടിയിട്ടപോഴും അവള്‍ കരഞ്ഞിരുന്നു.
ഈ വലിയ വീട്ടില്‍ ആദ്യമായി വന്നു കയറിയ ദിവസവും അമ്മു കരഞ്ഞിരുന്നു. കുഞ്ഞിനെ ആദ്യമായി കയ്യില്‍ എടുത്തപോ അമ്മു കരഞ്ഞിരുന്നു. ഒറ്റയ്കാകുന്ന   ഉച്ച നേരങ്ങളില്‍ മഴ നോക്കി ഇരികുമ്പോഴും അമ്മു കരയാരുണ്ടായിരുന്നു.
രവിയെ ഓര്‍ത്ത് ചിലപ്പൊ അവള്‍ക് ദേഷ്യം വരാറുണ്ടായിരുന്നു. രണ്ടു ദിവസം മുന്പ് രാത്രി ഉണര്‍ന്നു കിടക്കുമ്പോഴാണ്   അമ്മുവിന് രവിയോട് ആദ്യമായി അടക്കാന്‍ ആവാത്ത ദേഷ്യം തോന്നിയത്. അന്ന് വൈകുന്നേരം മഴയത്ത രവിയെ വായിച്ചു കേള്‍പിച്ച കവിത അവള്‍ക്  ഇപ്പോള്‍ ഓര്‍മ  ഇല്ലായിരുന്നു. പിന്നീട് അമ്മു കവിത എഴുതിയില്ല. ഒരിക്കലും.
ഇപ്പോള്‍,ചാരുകസേരയില്‍ കണ്ണടച് ഇരിക്കുമ്പോഴും അമ്മുവിന് ദേഷ്യം വന്നു. എഴുതാന്‍ പറ്റാതെ പോയ കവിതകളെ ഓര്‍ത്തു അവളെ കരയാന്‍ വിട്ട രവിയെ അവള്‍ക് ഇപ്പോള്‍ ദേഷ്യമായിരുന്നു.കേള്‍ക്കാന്‍ രവി ഉണ്ടായിരുന്നെങ്കില്‍ അമ്മു വീണ്ടും  കവിത  എഴുതുമായിരുന്നു.വലിയ ഒരു വീട്ടില്‍ ഒറ്റയ്ക്ക് അവള്‍ മാത്രം. അവളുടെതല്ലാതായി മാറിയ  ഒരു ഭര്‍ത്താവും, അവള്‍ക് പോലും ആഗ്രഹം ഇല്ലാതെ ജനിച്ച അവളുടെ കുഞ്ഞും  പിന്നെ അവളുടെ കൈ കൊണ്ട് എഴുതപെടനായി കാറ്റില്‍ തങ്ങി നില്‍ക്കുന്ന കുറെ കവിതകളും.സ്വപ്നം പലപ്പോഴും അകലെ കാണുന്ന ഒരു പച്ചപ്പാണ്. പക്ഷെ അവളുടെ സ്വപ്നങ്ങള്‍ക്ക് കറുപ്പായിരുന്നു.
അമ്മു ആ കറുപ്പ് ഒരു പുതപ്പ് പോലെ ദേഹത്ത് മൂടി ഇടാന്‍ ഇപ്പൊ ശീലിച്ചിരിക്കുന്നു.

രവി ഒരിക്കല്‍ പോലും അവളെ വിളിച്ചില്ല. പണ്ടും  രവി അങ്ങനെ ആയിരുന്നു. അവള്‍ക്ക് അന്ന് ആ മൌനം ഇഷ്ടമായിരുന്നു. അതിനു ശബ്ദതിനെക്കാള്‍ കരുതുണ്ടായിരുന്നു. ആ മൌനത്തിന്റെ ഉറപ്പില്‍ അവള്‍ക് വിശ്വാസം ഉണ്ടായിരുന്നു.

പക്ഷെ രവിയെ ഓര്‍ത്തു മാത്രം അമ്മു ഒരിക്കലും  കരഞ്ഞില്ല.

സന്ധ്യയായി. പാട്ടിന്റെ ശബ്ദം നിന്നു.
അന്ന് ഉച്ചയ്ക്ക് എന്തുകൊണ്ടോ  മഴ പെയ്തില്ല.

Tuesday, January 31, 2012

From the Dreamer's Angle


Life maifests itself in so many different ways. Sometimes when I look at it, I feel there is a certain basic premise about life which is universal, but sometimes the very same life looks devoid of any premise. Sometimes it feels like life is a quest which starts off from confusion and pointlessness and gradually matures into a journey for perfection. Some people tell me life is a walk towards death and that the people we meet are all our co- walkers to death who sometimes walk along us, sometimes ahead of us and sometimes away from us.
But most of the times, it occurs to me that life is perspective.Each time I see someone misunderstand life to be a search for pleasure or quick money or fame, I stop to think and wonder what the exact purpose of human life is. To some its about making the most of opportunities,to some others it is a silent and unnoticed walk into self knowledge while to a few others its just about following the majority.
I kept wondering and pondering all these years about who among us understands what life is, in the real sense of the term and in the right way that it is meant to be understood and lived.Now, I guess I have a seemingly convincing answer - Life is understood in its real sense by those who drift away to dreams.
Those people who the others think are probably insane are the ones who actually know life. The ones who know the secret of the rains, those who stop to smell the wet mud, those who shed a silent tear at the sight of a dead stray dog,the people who while returning from work look at their fellow passengers in the bus and think about the purpose of all the struggles they endure,those who stare out of their windows and hope to see a bird fly across the sky, those who wait for love, those who like oblivion, those who experience an indescribebale happiness after having read a beautiful book, those who sit mesmerised by the tunes of a lovely song...... Those people who keep thinking about the arrangement of their lives and its relationship with the greater design of the universe know that life is the small things that  make men laugh like kids. They know the world is unfair but they also know there is no solution. They know they need money to survive but they also understand that there are a lot of things that money can't buy.Each time they read about riots in newspapers,their hearts sink into an unbearable pain of helplessness. They wish they could alter the mercilessness of life but they try to find happiness in their own parallel world within themselves.They may look idealistic and unsuccessful to the rest of the world but it is they who feel closer to nature and closer to their creator and hence, the secret of life is passed onto them in its true sense.It is in fact the light of the goodness  in these countable few that guides and preserves the world itself.
All that the world wants to hear is about success stories and nobody really bothers about why they were even born. In fact the world dosent give anyone the time to think because all we do is run for life. And the strangest part is that we run for life without knowing what life is! If only people took a minute off to sit back and think about  what life is and how beautiful  it is from the angle of the dreamers,the so- called unsuccessful,impractical losers!